Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോടതിവിധി:...

കോടതിവിധി: മങ്ങാട്ടുമുറി സ്​കൂൾ ഏറ്റെടുക്കൽ വേഗത്തിലാക്കും

text_fields
bookmark_border
കൊണ്ടോട്ടി: മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ ഏറ്റെടുത്ത വിഷയത്തിൽ അനുകൂല കോടതി വിധി വന്നതോടെ ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാകും. അടച്ചുപൂട്ടിയ സ്കൂൾ സർക്കാർ ഏറ്റെടുത്തത് ൈഹകോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ശരിെവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് കോടതിവിധിയെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടിയത്. സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും മാനേജർ ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റെടുത്ത നടപടി ചോദ്യം ചെയ്താണ് അപ്പീൽ ഹരജി നൽകിയിരുന്നത്. സർക്കാർ നടപടി കോടതി ശരിവെച്ചു. െകട്ടിടത്തി​െൻറ മൂല്യനിർണയമടക്കമുള്ള നടപടികൾ റവന്യു വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. 65 ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ​െൻറിന് 80,000 രൂപയും കെട്ടിടത്തിന് 10 ലക്ഷവും ഫർണിച്ചർ, മരം എന്നിവക്ക് 10,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന വില. കോടതി ഉത്തരവ് വന്നതോടെ തുടർനടപടികളുമായി അധികൃതർക്ക് മുന്നോട്ട് പോകാനാകും. നിലവിൽ ഒളവട്ടൂര്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെക്കൻഡറി മദ്റസയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോടതി അപ്പീൽ തള്ളിയതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story