Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് മുറിച്ചുകടക്കവേ...

റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
കോട്ടക്കൽ: ആര്യവൈദ്യശാല ധർമാശുപത്രിയിലേക്ക് മരുന്ന് വാങ്ങാനെത്തിയ വീട്ടമ്മക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് പരിക്കേറ്റു. കുറ്റിപ്പുറം മൂടാൽ സ്വദേശി കൊട്ടിലുങ്ങൽ രായിൻ ഹാജിയുടെ ഭാര്യ ഫാത്തിമക്കാണ് (47) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ആശുപത്രിക്ക് മുമ്പിൽ ബസിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story