Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:32 AM GMT Updated On
date_range 3 Aug 2017 8:32 AM GMT- ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സൗഹൃദ കൂട്ടായ്മയുടെ ഇടപെടൽ സംഘർഷത്തിലെത്തി
text_fieldsbookmark_border
വേങ്ങര: എസ്.എസ് റോഡിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സൗഹൃദ കൂട്ടായ്മ നടത്തിയ നീക്കം ഓട്ടോറിക്ഷ തൊഴിലാളികളുമായി തർക്കത്തിലും സംഘർഷത്തിലുമെത്തി. ടൗണിൽ ഗുരുതരമായ ഗതാഗതക്കുരുക്കാണ് എസ്.എസ് റോഡിൽ സ്ഥിരമായി അനുഭവപ്പെടുന്നത്. മെയിൻ റോഡ് മുതൽ പരിധിയില്ലാതെയാണിവിടെ ഓട്ടോകൾ നിർത്തിയിടുന്നത്. നിശ്ചിത എണ്ണം ഓട്ടോകൾക്ക് മാത്രമാണ് ഇവിടെ നിർത്താൻ അനുമതിയുള്ളത്. കച്ചവട സ്ഥാപനങ്ങളിലേക്ക് ചരക്കുമായി വരുന്ന വലിയ ലോറികൾ മണിക്കൂറുകൾ നിർത്തിയിടുന്നതും സ്വകാര്യ വാഹനങ്ങൾ റോഡിൽ നിർത്തുന്നതും പതിവാണ്. ഇതുമൂലം കാൽനട പോലും പ്രയാസകരമാവും വിധം ഗതാഗതക്കുരുക്കനുഭവപ്പെടുന്നു. ഇതേ തുടർന്നാണ് എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ പ്രശ്ന പരിഹാരത്തിന് ശ്രമമാരംഭിച്ചത്. ബുധനാഴ്ച മുതൽ ഇവിടെ ചരക്കിറക്കുന്നതും കയറ്റുന്നതും അനധികൃത പാർക്കിങ്ങും തടയാൻ കൂട്ടായ്മ നടത്തിയ ശ്രമത്തെ ഓട്ടോ തൊഴിലാളികൾ ചെറുത്തതാണ് സംഘർഷത്തിലെത്തിയത്. എസ്.ഐ അബ്ദുൽ ഹകീമിെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇടപെട്ടാണ് പ്രശ്നമൊഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തും പൊലീസ് അധികാരികളും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡുപരോധമടക്കമുള്ള സമരപരിപാടികളുമായി കൂട്ടായ്മ മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story