Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരസ്യം എഴുതിയ സ്പീഡ്...

പരസ്യം എഴുതിയ സ്പീഡ് ബ്രേക്കറുകൾ വീണ്ടും റോഡുകളിൽ നിറയുന്നു

text_fields
bookmark_border
വള്ളിക്കുന്ന്: ഹൈകോടതി വിധിയെ തുടർന്ന് നീക്കം ചെയ്‌ത സ്പീഡ് ബ്രേക്കറുകൾ വീണ്ടും റോഡുകളിൽ നിറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ എഴുതിയാണ് അനധികൃതമായി പലയിടത്തും സ്പീഡ് ബ്രേക്കറുകൾ റോഡിൽ സ്ഥാപിക്കുന്നത്. നേരത്തെ മിക്ക സ്ഥലങ്ങളിലും വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. അപകടങ്ങൾ വർധിച്ചതോടെ ഇവ കോടതി നിർദേശ പ്രകാരം നീക്കം ചെയ്തു. എന്നാൽ ഇപ്പോൾ ഒരു മാനദണ്ഡവുമില്ലാതെ വീണ്ടും ഇത്തരം ബോർഡുകൾ വ്യാപകമായികൊണ്ടിരിക്കുകയാണ്. സൗജന്യമായി നടുറോഡിൽ പരസ്യം സ്‌ഥാപിക്കാം എന്നതിനാൽ തങ്ങളുടെ പരസ്യം സ്ഥാപിച്ച ബോർഡുകൾ വെക്കാൻ വ്യാപാര സ്ഥാപനങ്ങൾ മുന്നോട്ടു വരുന്നു. രാവിലെയും വൈകുന്നേരവും വിദ്യാർഥികൾക്ക് റോഡ് ക്രോസ് ചെയ്യാൻ വേണ്ടി ദിവസം മുഴുവൻ സ്കൂളിനു മുന്നിലെ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നത് വ്യാപകമാണ്. രണ്ട് അധ്യാപകർ വീതം രാവിലെയും വൈകുന്നേരവും നിരീക്ഷണത്തിനു നിന്നാൽ തീരാവുന്നതേയുള്ളൂ വിദ്യാർഥികളുടെ പ്രശ്നം. എന്നാൽ ദിവസം മുഴുവൻ വാഹനങ്ങൾക്ക് ദുരിതമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു തടി തപ്പുകയാണ് സ്കൂൾ അധികൃതർ. ടിപ്പർ ലോറികൾ കുതിച്ചു പായുന്നു എന്ന കാരണം പറഞ്ഞാണ് റസിഡൻറ് അസോസിയേഷനുകൾ ഉൾപ്പെടെ സ്പീഡ് ബ്രേക്കറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story