Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:59 AM GMT Updated On
date_range 2017-08-02T14:29:59+05:30നെല്ല് സംഭരണം: രജിസ്ട്രേഷൻ തുടങ്ങി
text_fieldsകുഴൽമന്ദം: കാർഷികമേഖലയിലെ കടുത്ത പ്രതിസന്ധികൾക്കടിയിലും ഈ സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിെൻറ രജിസ്േട്രഷൻ സപ്ലൈകോ ആരംഭിച്ചു. അക്ഷയ കേന്ദ്രം, ഇൻറർനെറ്റ് കഫേ എന്നിവിടങ്ങളിൽ നിന്ന് രജിസ്േട്രഷൻ പൂർത്തിയാക്കാം. ഇപ്രാവശ്യം ആധാർ കാർഡ് നിർബന്ധമാണ്. നെല്ല് അളന്നാൽ ഒരാഴ്ചക്കുള്ളിൽ കർഷകർക്ക് സംഖ്യ ലഭിക്കാനാവശ്യമായ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. നിലവിൽ ജില്ല സഹകരണബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റ് ധനകാര്യസ്ഥാപങ്ങളുമായി ധാരണ ഉണ്ടാക്കുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടാം വിള നെല്ല് സംഭരണത്തിൽ 13.46 കോടി രൂപ ഇപ്പോഴും കുടിശ്ശികയാണ്. ഇത് ഓരാഴ്ചക്കുള്ളിൽ കൊടുത്തു തീർക്കും. അതേസമയം താളം തെറ്റിയ കാലവർഷം കാരണം ഒന്നാംവിള നെല്ല് സംഭരണത്തെകുറിച്ച് കടുത്ത ആശങ്കയാണുള്ളത്. ഈ സീസണിൽ പതിനായിരത്തോളം ഹെക്ടർ പാടത്ത് കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പല പാടശേഖരങ്ങളിലും കതിർ നിരക്കുന്നതേയുള്ളൂ. ഡാമുകളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഉയരാത്തതിനാൽ മഴ വീണ്ടും സജീവമായിെല്ലങ്കിൽ വിളെവടുപ്പിന് സാരമായി ബാധിക്കും. കഴിഞ്ഞ ഒന്നാംവിളക്ക് 39750 കർഷകരാണ് രജിസ്റ്റർ ചെയതത്. 90,000 ടൺ നെല്ലാണ് കഴിഞ്ഞ ഒന്നാം സീസണിൽ സപ്ലൈകോ ജില്ലയിലെ കർഷകരിൽ നിന്ന് സംഭരിച്ചത്. പട്ടികജാതിക്കാര്‍ക്ക് കടാശ്വാസം; 4.40 കോടി അനുവദിച്ചു പാലക്കാട്: ജില്ലയിലെ 106 സഹകരണ സംഘങ്ങളിൽ നിന്നായി വായ്പ എടുത്ത പട്ടികജാതിക്കാർക്കാരായ 4864 വായ്പക്കാര്‍ക്ക് കടാശ്വാസമായി 4.40 കോടി രൂപ അനുവദിച്ചതായി സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ ജനറല്‍ എം.കെ. ബാബു അറിയിച്ചു. 2010 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകളില്‍ 2015 മാര്‍ച്ച് 31ന് ശേഷം 2015 ജൂണ്‍ 30 വരെ വായ്പകടം അവസാനിപ്പിച്ച വകയില്‍ അവസാന ഗഡുവായി 2.56 കോടി രൂപയും 2015 ജൂലൈ ഒന്ന് മുതല്‍ 2015 ആഗസ്റ്റ് 31 വരെ വായ്പകടം അവസാനിപ്പിച്ച വകയില്‍ 1.49 കോടിയും അധിക ക്ലെയിം പട്ടിക പ്രകാരമുള്ള 35.51 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Next Story