Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമാട്ടിയിലെ സംഘർഷം: ...

പെരുമാട്ടിയിലെ സംഘർഷം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക്​ തീരുമാനം

text_fields
bookmark_border
എ.എസ്.പി പൂങ്കുഴലി ഇരുവിഭാഗങ്ങളുമായി അനുരഞ്ജന ചർച്ച നടത്തി ചിറ്റൂർ: പെരുമാട്ടിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസം നടന്ന അക്രമണ സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം. എ.എസ്.പി പൂങ്കുഴലി ഇരുവിഭാഗങ്ങളുമായി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് തീരുമാനം. എസ്.പി ഓഫിസിൽ നടന്ന ചർച്ചയിൽ ജനതാദൾ (എസ്), സി.പി.എം നേതാക്കൾ പങ്കെടുത്തു. അക്രമണ സംഭവങ്ങളിൽ പങ്കുള്ള മുഴുവൻ പേർക്കെതിരെയും കേസെടുക്കും. ബൈക്കുകളും കാറും തകർക്കുകയും വീടിനുനേരെ കല്ലെറിയുകയും സ്ത്രീകളുൾപ്പെടെയുള്ളവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ജനതാദൾ (എസ്) നേതാക്കളായ സി.കെ. പത്മനാഭനുണ്ണി, വിനോദ് ബാബു, പങ്കജാക്ഷൻ, വിമൽദാസ്, അനിൽകുമാർ, ശെൽവൻ, മധു, സി.പി.എം നേതാക്കളായ ഇ.എൻ. സുരേഷ് ബാബു, കൃഷ്ണകുമാർ, കണ്ണൻകുട്ടി, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. കോഴ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണം -കോൺഗ്രസ് പാലക്കാട്: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സമരം നടത്തി. കേന്ദ്ര ഭരണത്തി​െൻറ പേരില്‍ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്ന് പാര്‍ട്ടി കമീഷന്‍ അന്വേഷിച്ച് കണ്ടെത്തിയ സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാനഘടകം പിരിച്ചുവിടണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുന്‍ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍, ശാന്ത ജയറാം, ഡി.സി.സി ഭാരവാഹികളായ എ. സുമേഷ്, പി.വി. രാജേഷ്, എം.ആര്‍. രാമദാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story