Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:54 AM GMT Updated On
date_range 2 Aug 2017 8:54 AM GMTകരിപ്പൂരിൽ ചരക്കുനീക്കത്തിൽ 62.5 ശതമാനം വർധന
text_fieldsbookmark_border
യാത്രക്കാരുടെ എണ്ണത്തിലും വർധന കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ ചരക്കുനീക്കത്തിൽ വൻവർധന. വലിയ വിമാനങ്ങളുടെ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ചരക്കുനീക്കം കുത്തനെ ഇടിഞ്ഞിരുന്നു. പുതിയ സാമ്പത്തിക വർഷത്തിെല ആദ്യ മൂന്ന് മാസത്തിൽ ചരക്കുനീക്കത്തിൽ 62.5 ശതമാനം വർധനയാണ് ഉള്ളത്. ഇൗ വർഷം മുതൽ സർവിസുകളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ചരക്കുനീക്കത്തിന് സഹായകമായത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂൺ വരെ കരിപ്പൂരിൽനിന്ന് 3,131 ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. ഇൗ വർഷം ഇത് 5,088 ടൺ ആയാണ് വർധിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഖത്തർ പ്രതിസന്ധിയെ തുടർന്ന് കയറ്റുമതിയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഏപ്രിലിൽ 1,588ഉം മേയിൽ 1,544 ടൺ ചരക്കുമാണ് കരിപ്പൂരിൽ എത്തിയത്. ജൂണിൽ ഇത് 1,611 ടൺ ആയിരുന്നു. വിമാന സർവിസുകളിൽ 43.08 ശതമാനം വർധന വന്നിട്ടുണ്ട്. പ്രധാനപ്പെട്ട ഗൾഫ് നാടുകളിലേക്ക് നിലവിൽ പ്രതിദിനം നാല് സർവിസുകളായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ 4,488 സർവിസുകളായിരുന്നത് ഇത്തവണ 6,205 ആയാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story