Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാപ്പകൽ കോവിലിൽ...

പട്ടാപ്പകൽ കോവിലിൽ മോഷണം; വിഗ്രഹം നഷ്​ടപ്പെട്ടു

text_fields
bookmark_border
ചെർപ്പുളശ്ശേരി: പട്ടാപ്പകൽ കോവിലിൽനിന്ന് വിഗ്രഹം നഷ്ടപ്പെട്ടു. നെല്ലായ കൃഷ്ണപ്പടി അത്തികുറുശ്ശി കയറ്റത്തിലെ സുബ്രഹ്മണ്യ കോവിലിലെ ഒരടിയോളം വലുപ്പമുള്ള വിഗ്രഹമാണ് നഷ്ടപ്പെട്ടത്. നൂറ്റാണ്ട് പഴക്കമുള്ളതാണിതെന്ന് പൂജാരി കോവിലിങ്ങൽ ബാലൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൂജാരി വീട് പൂട്ടി രാവിലെ പത്തിന് ആശുപത്രിയിൽ പോയ സമയത്താണിത്. ഇദ്ദേഹത്തി​െൻറ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം വിഗ്രഹം നഷ്ടപ്പെട്ട നെല്ലായ സുബ്രഹ്മണ്യ കോവിൽ
Show Full Article
TAGS:LOCAL NEWS 
Next Story