Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:50 AM GMT Updated On
date_range 2017-08-02T14:20:59+05:30ഹയർ സെക്കന്‍ഡറിയെ തളർത്താനുള്ള നീക്കം ഉപേക്ഷിക്കണം
text_fieldsമലപ്പുറം: ഹയർ സെക്കന്‍ഡറി മേഖലയെ തകര്‍ക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് പി. ഉബൈദുല്ല എം.എൽ.എ. ഹയർ സെക്കന്‍ഡറി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള ഹയർ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍സെക്രട്ടറി സി.എ. നുഹ് മാൻ ശിബിലി, ട്രഷറർ പി. എം.എ. വഹാബ്, ഒ. ഷൗക്കത്തലി, കെ. മുഹമ്മദ് ഇസ്മയിൽ, ട്രഷറർ സി.ടി.പി. ഉണ്ണിമൊയ്തീൻ, എ. അബൂബക്കർ, കെ. മുഹമ്മദ് അഷ്റഫ്, സി.എച്ച്. ഷർഹബീൽ, അബ്ദുൽ റഹൂഫ്, ബരീർ അസ്ലം, ഫത്താഹ്, മൊയതീൻകുട്ടി, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. പടം-m2allvij1 khstu adhyapaka sangamam കേരള ഹയർ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Next Story