Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:50 AM GMT Updated On
date_range 2017-08-02T14:20:59+05:30ബൂത്ത് കുടുംബസംഗമം
text_fieldsആനക്കര: ഇന്ത്യൻ സംസ്കാരം ബഹുസ്വരതയിൽ അധിഷ്ഠിതവും ലോകരാജ്യങ്ങൾക്ക് മാതൃകയുമാണെന്ന് മുൻ എം.എൽ.എ ബെന്നി ബഹ്നാൻ. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും തൃത്താല ബൂത്തുതല കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് പി. മുരളി അധ്യക്ഷത വഹിച്ചു. മുതിർന്നവരെ ആദരിക്കൽ മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രനും വിദ്യാർഥികളെ അനുമോദിക്കൽ വി.ടി. ബൽറാം എം.എൽ.എയും നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, കെ.പി.സി.സി നിർവാഹകസമിതിയംഗം കെ.വി. മരക്കാർ, പി.വി. മുഹമ്മദാലി, പി. ബാലൻ, പി.എ. വാഹിദ്, എം.സി. സത്യൻ, എം. മുരളീധരൻ, ഹബീബ് കോട്ടയിൽ പി.കെ. അപ്പുണ്ണി, ടി.കെ. മുഹമ്മദ്, സി.കെ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
Next Story