Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡീലർഷിപ്​ വാഗ്ദാനം...

ഡീലർഷിപ്​ വാഗ്ദാനം ചെയ്ത് തട്ടിപ്പ്​: പ്രതിയുടെ കസ്​റ്റഡി കാലാവധി ഇന്ന്​ അവസാനിക്കും

text_fields
bookmark_border
ഒറ്റപ്പാലം: ഇലക്ട്രിക്കൽ ഉപകരണ ഡീലർഷിപ് വാഗ്ദാനം ചെയ്ത് വ്യാപാരിയിൽനിന്ന് വൻതുക തട്ടിയ കേസിൽ അറസ്റ്റിലായ യുവാവി​െൻറ കസ്റ്റഡി കാലാവധി ബുധനാഴ്ച വൈകീട്ട് അവസാനിക്കും. തൃശൂർ ചെറുതുരുത്തി 'ദിയ'യിൽ പട്ടിളച്ചൻവീട്ടിൽ രാഗേഷിനെ (26) തിങ്കളാഴ്ചയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. രണ്ട് ദിവസത്തേക്കാണ് കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടത്. ഒറ്റപ്പാലം ന്യൂബസാറിലെ ഇലക്ട്രോണിക് സ്ഥാപന ഉടമ പാലപ്പുറം ഇ.പി. സുനീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രാഗേഷ് പിടിയിലായത്. പ്രമുഖ കമ്പനികളുടെ ഡീലർഷിപ് വാഗ്ദാനം ചെയ്ത് പലതവണയായി പരാതിക്കാരനിൽനിന്ന് 1.33 കോടി രൂപ തട്ടിയതായാണ് കേസ്. പ്രമുഖ എ.സി കമ്പനിയുടെ ഏരിയ സെയിൽസ് മാനേജർ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സുനീഷിനെ സമീപിച്ചത്. സീനിയർ മാനേജരെന്ന് പരിചയപ്പെടുത്തി ശ്യാം ആനന്ദ് എന്നയാളെ കൊണ്ടുവന്നാണ് ഡീലർഷിപ് വാഗ്ദാനം ചെയ്തതെന്നും 2016 ഫെബ്രുവരിയിൽ സ്ഥാപനത്തിലെത്തിയ ഇയാളുടെ ഇടപാടുകൾ സത്യസന്ധമായതിനാലാണ് തട്ടിപ്പിൽ കുടുങ്ങിയതെന്നും സുനീഷ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഇമെയിൽ വിലാസം നൽകിയതിലൂടെ കത്തിടപാടുകളും നടത്തിയിരുന്നു. ജനറൽ മാനേജർ എന്ന നിലയിൽ രാംകുമാർ എന്നയാളുമായി ഫോണിൽ ബന്ധപ്പെട്ടതി​െൻറ അടിസ്ഥാനത്തിലായിരുന്നു പണമിടപാടുകൾ നടത്തിയത്. 2016 നവംബറിനും 2017 മാർച്ചിനുമിടയിലായി 76.35 ലക്ഷം രൂപ രാഗേഷി​െൻറ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. 26.23 ലക്ഷം രൂപയും സ്ഥാപനത്തിൽനിന്ന് 11.91 ലക്ഷം രൂപയുടെ സാധനങ്ങൾ കടമായും ഇയാൾ കൈപ്പറ്റിയെന്നാണ് പരാതി. മാനന്തവാടിയിലെ ഭാര്യവീട്ടിൽ നിന്നാണ് ഒറ്റപ്പാലം സി.ഐ അബ്ദുൽ മുനീറും സംഘവും രാഗേഷിനെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story