Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുല്യത രജിസ്​ട്രേഷൻ:...

തുല്യത രജിസ്​ട്രേഷൻ: 10 വരെ അപേക്ഷിക്കാം

text_fields
bookmark_border
മലപ്പുറം: സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം-ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾക്ക് 50 രൂപ ഫൈനോടുകൂടി ആഗസ്റ്റ് പത്തുവരെ അപേക്ഷിക്കാം. ഏഴാംതരം വിജയിച്ച ജൂൺ ഒന്നിന് മിനിമം 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യത കോഴ്സിന് അപേക്ഷിക്കാം. ഹയർ സെക്കൻഡറി തുല്യത കോഴ്സിന് ചേരാനുള്ള ചുരുങ്ങിയ പ്രായം 22ന്. തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രോജക്ടുകൾ മുഖേനയും കോഴ്സിന് അപേക്ഷിക്കാം. പട്ടികജാതി/പട്ടിക വിഭാഗക്കാർ, ട്രാൻസ്ജെൻഡർ വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസാനുകൂല്യമുണ്ട്. സാക്ഷരത മിഷൻ തുടർകേന്ദ്രങ്ങളിലോ ജില്ല ഒാഫിസിലോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.stateliteracymission.orgൽ ലഭിക്കും. ഫോൺ: 0483 2734670 െഗസ്റ്റ് അധ്യാപക ഒഴിവ് മലപ്പുറം: കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഉർദു വിഷയത്തിൽ െഗസ്റ്റ് അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ പത്തിന് കോളജ് ഒാഫിസിൽ ഇൻറർവ്യൂവിന് എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story