Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഅ്ദനിക്ക് ജാമ്യത്തിൽ...

മഅ്ദനിക്ക് ജാമ്യത്തിൽ ഇളവ് നൽകിയ സുപ്രീംകോടതി വിധി സ്വാഗതാർഹം ^പി.ഡി.പി

text_fields
bookmark_border
മഅ്ദനിക്ക് ജാമ്യത്തിൽ ഇളവ് നൽകിയ സുപ്രീംകോടതി വിധി സ്വാഗതാർഹം -പി.ഡി.പി പൊന്നാനി: പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് മക​െൻറ കല്യാണത്തിൽ പങ്കെടുക്കാൻ ജാമ്യത്തിൽ ഇളവ് നൽകിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. പി.ടി.യു.സി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 17ന് എറണാകുളം ടൗൺഹാളിൽ ഫാഷിസ്റ്റ് വിരുദ്ധമുന്നണി പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത ദലിത് ചെറുപ്പക്കാരൻ വിനായകി​െൻറ കുടുംബത്തിന് ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ടി. കുഞ്ഞിക്കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് വെളിയങ്കോട്, ട്രഷറർ ഫൈസൽ കന്മനം, വൈസ് പ്രസിഡൻറ് പി.പി. അബൂബക്കർ, ജോ. സെക്രട്ടറി ഷാഹുൽ പള്ളിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story