Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകർക്ക്​...

കർഷകർക്ക്​ പുത്തനുണർവേകി ആത്മ ഫാം സ്​കൂൾ

text_fields
bookmark_border
എടവണ്ണ: കാർഷികാനുഭവങ്ങളുടെ പുതിയ പാഠം പകർന്നു നൽകി എടവണ്ണയിൽ 'ആത്്മ' ഫാം സ്കൂൾ. കാർഷിക വികസന, കർഷക ക്ഷേമ വകുപ്പി​െൻറ ആത്്മ പദ്ധതിയുടെ ഭാഗമായ ആത്്മ ഫാം സ്കൂൾ ചാത്തല്ലൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഇല്ലത്തുംകണ്ടിയുടെ വസതിയിലാണ് നടന്നത്. പഞ്ചായത്ത് പ്രസിഡൻറ് റസിയ ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.എ. കരീം അധ്യക്ഷത വഹിച്ചു. മഞ്ചേരി കൃഷി അസി. ഡയറക്ടർ വി. കൃഷ്ണദാസ് പദ്ധതി വിശദീകരണം നടത്തി. വിശിഷ്ടാഥിതിയായ ആത്്മ ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ റജി വർഗീസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. അഹമ്മദ് കുട്ടി, എം.കെ. അഫ്സത്, സുനീറ സമദ്, പഞ്ചായത്ത് അംഗങ്ങളായ പി.പി. അബൂബക്കർ, ഉമ്മുസൽമ, ഉഷനായർ, പി.സി. അബ്ദുൽ സലാം, ബാബുരാജൻ, നുസ്രത് ബീഗം, കൃഷി ഓഫിസർ സുബൈർ ബാബു മമ്പാട്, കാർഷിക വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, കർഷക സഹായ സംഘം ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിെല കൃഷിക്കാരാൽ സമ്പന്നമായ വേദിയിൽ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം ഫാം മാനേജർ ജുബൈൽ സംയോജിത രോഗ കീട നിയന്ത്രണ മാർഗങ്ങളും സംയോജിത വളപ്രയോഗവും എന്ന വിഷയത്തെ കുറിച്ച് വിശദീകരണങ്ങൾ നൽകി. ജില്ല ആത്മ ടെക്നോളജി മാനേജർ ഷാക്കിറ, ബ്ലോക്ക് ആത്്മ ടെക്നോളജി മാനേജർ ഷബീന, കൃഷി അസിസ്റ്റൻറുമാരായ ഷൈനി, അസ്ലം മമ്പാട്, കെ. മധു എന്നിവർ നേതൃത്വം നൽകി. ചാത്തല്ലൂരിലെ സമഗ്ര കർഷകനായ ഉണ്ണികൃഷ്ണൻ ഇല്ലത്തുംകണ്ടി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന എട്ടേക്കർ സ്ഥലത്ത് വിവിധതരം വാഴകൾ, വെള്ളരി, മത്തൻ, കുമ്പളം, ചുരക്ക, പടവലം, പാവൽ, പയർ, വെണ്ട, വഴുതന, തക്കാളി, മുളക്, കാച്ചിൽ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, നാടുതല കിഴങ്ങ്, തുവര, കോവൽ, കൂർക്ക, കാവുത്ത് തുടങ്ങിയ വിളകൾ കൃഷി ചെയ്തത് നേരിട്ട് സന്ദർശിച്ച് പരിശീലനം നൽകിയത് കർഷകർക്ക് പുത്തനുണർവേകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story