Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:38 AM GMT Updated On
date_range 2 Aug 2017 8:38 AM GMTരാത്രി വീട്ടുവളപ്പിലെത്തി പീഡനശ്രമം; യുവാവിെൻറ നാവ് വീട്ടമ്മ കടിച്ചെടുത്തു
text_fieldsbookmark_border
രാത്രി വീട്ടുവളപ്പിലെത്തി പീഡനശ്രമം; യുവാവിെൻറ നാവ് വീട്ടമ്മ കടിച്ചെടുത്തു വൈപ്പിന്‍: രാത്രി വീട്ടുവളപ്പില്‍ പതിയിരുന്ന് പീഡനത്തിന് മുതിര്‍ന്ന യുവാവിെൻറ നാവ് മധ്യവയസ്കയായ വീട്ടമ്മ കടിച്ചുപറിച്ചെടുത്തു. ബുധനാഴ്ച രാത്രി വൈപ്പിൻ ഞാറക്കലിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷ് എന്ന 30 വയസ്സുകാരനാണെന്ന് കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിന്നീട് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പുറത്തെ ശൗചാലയത്തിലേക്ക് വീട്ടമ്മ കയറിയ സമയം യുവാവ് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ശൗചാലയത്തിൽനിന്ന് പുറത്തിറങ്ങിയ വീട്ടമ്മയെ ഇയാള്‍ കടന്നുപിടിച്ചു. ഇരുളില്‍ ആളെ വ്യക്തമായില്ലെങ്കിലും യുവാവിെൻറ ശ്രമം ചെറുത്ത അവർ, ചുംബിക്കാനൊരുങ്ങിയപ്പോൾ അയാളുടെ നാവ് കടിച്ചെടുക്കുകയായിരുന്നു. ഇതോടെ വീട്ടമ്മയെ തള്ളിയിട്ട് ഓടിമറഞ്ഞ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തി. വ്യാഴാഴ്ച രാവിലെ പരാതിയുമായി ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ തെൻറ വായില്‍ കുടുങ്ങിയ പ്രതിയുടെ നാവിെൻറ രണ്ടു സെൻറിമീറ്റര്‍ നീളമുള്ള ഭാഗവും കൂെട കരുതിയിരുന്നു. ആശുപത്രി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ മുറിഞ്ഞ നാവിെൻറ ശസ്ത്രക്രിയ ഞായറാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതാണെന്ന് അവിവാഹിതനായ ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story