Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്മമാർക്കായി...

അമ്മമാർക്കായി വള്ളിക്കുന്നിൽ ഫീഡിങ് റൂം തുറന്നു

text_fields
bookmark_border
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിൽ മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് റൂം തുറന്നു. ലോക മുലയൂട്ടൽ വാരാചാരണ ഭാഗമായാണ് പഞ്ചായത്ത് കെട്ടിടത്തിൽ ഫീഡിങ് റൂം തുറന്നത്. പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം.പി. ഹൈറുന്നിസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പട്ടയിൽ ബാബുരാജ്, ഒ. ലക്ഷ്മി, സി.വി. രുക്മിണി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ടി. ഫിറോസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കടലുണ്ടിനഗരം പി.എച്ച്.സിയിലെ ജെ.പി.എച്ച്.എൻ ടി. ജയശ്രീ മുലയൂട്ടലി​െൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story