Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:35 AM GMT Updated On
date_range 2 Aug 2017 8:35 AM GMTആഷിഖ് പുളിക്കലകത്തിനെ ആദരിക്കും
text_fieldsbookmark_border
പരപ്പനങ്ങാടി: അഖിലേന്ത്യ, കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ആഷിക് പുളിക്കലകത്തിനെ ആദരിക്കുമെന്ന് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ അക്കാദമിക് വിങ് അധ്യക്ഷൻ ഇ.പി. അബ്ദുറഹ്മാൻ മാസ്റ്റർ അറിയിച്ചു. അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പൊതു വിഭാഗത്തിൽ 415 റാങ്ക് കരസ്ഥമാക്കിയ ആഷിഖ് ഒ.ബി.സി വിഭാഗത്തിലെ 69ാം റാങ്കും കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ 46 റാങ്കും കേരള മുസ്ലിം വിഭാഗത്തിൽ 11ാം റാങ്കും നേടി. തൃശൂരിലെ ഐ.ഇ.എസ് സ്കൂളിലാണ് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പരപ്പനങ്ങാടി എൻ.സി.സി റോഡിലെ പുളിക്കലകത്ത് നൗഫൽ, നസീന ദമ്പതികളുടെ മകനാണ് ആഷിഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story