Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:29 AM GMT Updated On
date_range 2 Aug 2017 8:29 AM GMTദലിത് യുവതിയെ പീഡിപ്പിച്ചതിന് ചാനല്‍ കാമറമാനെതിരെ കേസ്
text_fieldsbookmark_border
ദലിത് യുവതിയെ പീഡിപ്പിച്ചതിന് ചാനല്‍ കാമറമാനെതിരെ കേസ് ചെന്ത്രാപ്പിന്നി: ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് ചാനല്‍ കാമറമാനെതിരെ കേസ്. സ്വകാര്യ ചാനലിെൻറ കൊച്ചി യൂനിറ്റിലെ കാമറമാൻ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2011ല്‍ സൃഹൃത്തിെൻറ വിവാഹത്തിന് നിലമ്പൂരില്‍ എത്തിയ യുവതി അവിടെ വെച്ചാണ് അഭിലാഷിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര, ഇരുമ്പനം എന്നിവിടങ്ങളിലായി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതോടെ കഴിഞ്ഞ ദിവസം യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story