Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:29 AM GMT Updated On
date_range 2 Aug 2017 8:29 AM GMTയന്ത്രത്തകരാർ: കരിപ്പൂരിൽ വിമാനം വൈകി
text_fieldsbookmark_border
കൊണ്ടോട്ടി: യന്ത്രത്തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകി. ചൊവ്വാഴ്ച രാവിലെ 10ന് ദമ്മാമിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനാണ് തകരാർ സംഭവിച്ചത്. രാവിലെ ബഹ്റൈനിൽ നിന്നെത്തിയ ശേഷം ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്നതായിരുന്നു. കരിപ്പൂരിലെ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റുകയും രാത്രി സർവിസ് നടത്തേണ്ട മറ്റൊരു വിമാനം ഉപയോഗിച്ച് ദമ്മാം സർവിസ് നടത്തുകയുമായിരുന്നു. എന്നാൽ, തകരാർ രാത്രിയിലും പരിഹരിക്കാനായിട്ടില്ല. തുടർന്ന് രാത്രി കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിെൻറ യാത്രയാണ് വൈകിയത്. 50 പേരാണ് ഇതിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. കൂടാതെ റാസൽൈഖമ, അൽെഎൻ എന്നിവിടങ്ങളിൽ നിന്ന് എത്തിയ 25 ട്രാൻസിറ്റ് യാത്രക്കാരും ഇൗ വിമാനത്തിൽ പോകാനുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ 6.20ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story