Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:27 AM GMT Updated On
date_range 2017-08-02T13:57:00+05:30ഹോട്ടൽ ഉടമകളുടെ പാർലമെൻറ് മാർച്ച് നാളെ
text_fieldsന്യൂഡൽഹി: ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി ഏർപ്പെടുത്തിയതിനെതിരെ കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ വ്യാഴാഴ്ച പാർലമെൻറ് മാർച്ച് നടത്തും. കേരളത്തിൽ അരശതമാനം നികുതി ഉണ്ടായിരുന്ന േഹാട്ടൽ ഭക്ഷണത്തിന് കനത്ത നികുതി ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. ഹോട്ടൽ ഭക്ഷണത്തിന് ഏർപ്പെടുത്തിയ ജി.എസ്.ടി പൂർണമായി എടുത്തുകളയുകയോ അല്ലെങ്കിൽ ഇൻപുട്ട് ആനുകൂല്യം ലഭ്യമാകുന്ന തരത്തിൽ അഞ്ചു ശതമാനം ജി.എസ്.ടിയായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാർലമെൻറ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ നേതാക്കളായ മൊയ്തീൻ ഹാജി, ജി. ജയപാൽ, ജി.കെ. പ്രകാശൻ, സി.ജെ. ചാർളി തുടങ്ങിയവർ വ്യക്തമാക്കി.
Next Story