Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:56 AM GMT Updated On
date_range 2017-08-01T14:26:59+05:30ശിലാ സ്ഥാപനം ഇന്ന്
text_fieldsതിരൂർ: ഏഴൂർ എം.ഡി.പി.എസ് യു.പി സ്കൂളിന് അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിെൻറ ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. 28 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് മൂന്ന് നിലകളുള്ള പുതിയ സമുച്ചയം. ഇതു പൂർത്തിയാകുന്നതോടെ നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് പുതിയ മൈതാനം ഒരുക്കും. നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും പ്രവാസികളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ, എം.പി, എം.എൽ.എ, തദ്ദേശ സ്ഥാപനങ്ങൾ എന്നീ തലങ്ങളിലെ സഹായങ്ങളും തേടും. രണ്ട് നിലകളുടെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കും. പഠന പ്രവർത്തനങ്ങൾക്കായി രണ്ട് കോടിയുടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. രാവിലെ 9.30ന് ഏഴൂർ പി.സി പടിയിൽ നിന്ന് അതിഥികളെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിക്കും. ഉദ്ഘാടന ശേഷം തെരഞ്ഞെടുത്ത 30 വിദ്യാർഥികളുമായി സ്പീക്കർ സംവദിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ കൗൺസിലർ പി. കോയ, പി.ടി.എ പ്രസിഡൻറ് റഹീം മേച്ചേരി, മാനേജ്മെൻറ് പ്രതിനിധി കെ.പി. അബ്ദുൽ ഗഫൂർ, പ്രധാനധ്യാപകൻ വി.വി. കുഞ്ഞിബാവ, സ്റ്റാഫ് സെക്രട്ടറി വി. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
Next Story