Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല കലോത്സവം: കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജും നഴ്സിങ് കോളജും ഒപ്പത്തിനൊപ്പം

text_fields
bookmark_border
കോട്ടക്കൽ: നാലാമത് കേരള ആരോഗ്യ സർവകലാശാല യൂനിയൻ നോർത്ത്‌ സോൺ കലോത്സവം 'ആരവം -2017' രണ്ട് ദിനം പിന്നിട്ട് 28 മത്സരങ്ങൾ പൂർത്തിയായപ്പോൾ 43 പോയൻറുമായി ഗവ. നഴ്സിങ് കോളജ് കോഴിക്കോടും ഹോമിയോ കോളജ് കോഴിക്കോടും ഒന്നാം സ്‌ഥാനത്തും 42 പോയൻറുമായി ഗവ. ആയുർവേദ കോളജ് പരിയാരവും വി.പി.എസ്.വി ആയുർവേദ കോളജ് കോട്ടക്കലും രണ്ടാം സ്ഥാനത്തും 30 പോയൻറുമായി അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കണ്ണൂർ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ രണ്ടാം ദിനത്തിൽ സംഘനൃത്തവും തിരുവാതിരക്കളിയും കാണികളുടെ മനംകവർന്നു. ചൊവ്വാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story