Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:44 AM GMT Updated On
date_range 2017-08-01T14:14:58+05:30ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ സോഫ്റ്റ് വെയറിൽ അപാകത
text_fieldsമഞ്ചേരി: ഹയർ സെക്കൻഡറി അധ്യാപകരുടെ ഒാൺലൈൻ സ്ഥലംമാറ്റ സോഫ്റ്റ് വെയറിൽ തെറ്റുകളേറെ. ഇതര ജില്ലകളിൽ മൂന്നുവർഷം സർവിസ് പൂർത്തിയാക്കിയ അധ്യാപകർക്ക് സ്വദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കാനാണ് പ്രത്യേക ചട്ടങ്ങൾ രൂപവത്കരിച്ചത്. സ്വന്തം ജില്ല തെരഞ്ഞെടുത്തിരുന്ന സ്ഥാനത്ത് വിദ്യാഭ്യാസ ജില്ലയാണ് ഹോംസ്റ്റേഷനായി പരിഗണിക്കുന്നത്. സ്കൂളുകൾ തമ്മിലെ ദൂരം വളരെ പ്രാധാന്യമുള്ളതാണെന്നിരിക്കെ അവ പലതും തെറ്റിയാണ് ചേർത്തിരിക്കുന്നത്. ഹോംസ്റ്റേഷൻ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം അധ്യാപകർക്ക് നൽകിയിരിക്കെ അധ്യാപകർ നൽകുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ സംവിധാനമില്ല. തെറ്റായ വിവരങ്ങൾ നൽകുന്നത് സ്ഥലംമാറ്റം ക്രമക്കേടിന് കാരണമാവും. ഇക്കാര്യങ്ങൾ അടക്കം വിവിധ വിഷയങ്ങൾ ഉയർത്തി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ആഗസ്റ്റ് നാലിന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Next Story