Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

സ്വാതന്ത്ര്യത്തിലേക്ക്​

text_fields
bookmark_border
വീണ്ടും ആഗസ്റ്റ് എത്തുന്നു. കൊളോണിയൽ ഭരണത്തിൽനിന്ന് രാജ്യം സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും പ്രവേശിച്ച ആഗസ്റ്റ്. സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് തികയുേമ്പാൾ മലയാളിക്കും ജില്ലക്കും ആഹ്ലാദിക്കാൻ പലതുണ്ട്. വൈദേശിക ശക്തികൾക്കെതിരെ പതിറ്റാണ്ടുകൾ നീണ്ട സമരത്തിന് മുന്നിൽ നിന്നവർ, ത്യാഗോജ്ജ്വല ജീവതങ്ങളിലൂടെ രക്തസാക്ഷികളായവർ. ജില്ലയിലെ ആ സമര മുഖങ്ങളെയും ഇടങ്ങളെയും ഒരിക്കൽ കൂടി ഒാർക്കുന്നു -ഇവിടെ. മുേമ്പ നടന്ന പൊന്നാനി മലപ്പുറം: വൈദേശിക ശക്തികൾക്കെതിരായ പോരാട്ടത്തിന് പൊന്നാനിയുടെ സംഭാവനകൾ വലുതാണ്. പറങ്കികൾക്കെതിരായ പ്രതിരോധ നീക്കങ്ങൾക്ക് ആദർശ പിൻബലമേകിയ സൈനുദ്ദീൻ മഖ്ദൂമുമാരുടെ കാലം മുതൽ തുടങ്ങുന്നു പൊന്നാനിയുടെ പോരാട്ട ചരിത്രം. പിന്നീട് വെളിയേങ്കാട് ഉമർഖാദി ആ പ്രതിരോധത്തെ ശക്തിപ്പെടുത്തി. മതപണ്ഡിതൻ എന്നതിനൊപ്പം രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ കൂടി മാതൃക തീർത്തു ഉമർഖാദി. രാജ്യത്ത് ദേശീയ പ്രസ്ഥാനം ശക്തിപ്പെടുകയും ബ്രിട്ടീഷുകാർക്കെതിരെ സമരമാരംഭിക്കുന്നതിനും എത്രയോ മുമ്പായിരുന്നു ഉമർഖാദിയുടെ ഒറ്റയാൾ പോരാട്ടം. 1757-ല്‍ പൊന്നാനി വെളിയങ്കോട് ജനിച്ച ഉമർഖാദി നികുതി നിസ്സഹകരണത്തിലൂടെയാണ് ബ്രിട്ടീഷുകാർക്കെതിരെ രംഗത്തെത്തിയത്. നികുതി നിഷേധ പ്രസ്ഥാനവുമായി ഗാന്ധിജിയും കോൺഗ്രസും എത്തുന്നതിനും ദശാബ്ദങ്ങള്‍ക്കുമുമ്പ്. വൈദേശിക ചൂഷണം, മർദനം എന്നിവയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ടത് വിശ്വാസത്തി​െൻറ ഭാഗമായാണ് ഉമർഖാദി കണ്ടത്. അക്കാര്യം അനുയായികളിലേക്കും അദ്ദേഹം പടർത്തി. അനീതിയും മർദനവും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് നിരന്തരം മതവിധികൾ ഇറക്കി. കനോലി സായിപ്പി​െൻറ ഭരണകാലത്ത് മുസ്‌ലിം നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തത് ഉമർഖാദിയെ ചൊടിപ്പിച്ചു. ജനങ്ങളില്‍നിന്ന് അന്യായമായും അമിതമായും നികുതി ഇൗടാക്കിയത് അദ്ദേഹം ചോദ്യം ചെയ്തു. ത​െൻറ സ്വത്തിന് ചുമത്തിയ കനത്ത നികുതി അടച്ചുമില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം അദ്ദേഹത്തെ ചാവക്കാട് ജയിലിലെത്തിച്ചു. ബ്രിട്ടീഷ് ക്രൂരതയെക്കുറിച്ച് ജയിലില്‍ കിടന്ന് ഉമർഖാദി സയ്യിദലവി തങ്ങള്‍ക്ക് എഴുതിയ കാവ്യവും ചർച്ചയായി. ജയിൽ മോചനത്തിന് കാരണമായതും ഇതുതന്നെ. 1852ൽ മരണത്തിന് കീഴടങ്ങുന്നതിനിടെ പണ്ഡിതന്‍, കവി, സാമുദായിക പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യസമര സേനാനി എന്നീ നിലകളില്‍ ഉമർഖാദി നൽകിയ സംഭാവനകൾ വലുത്. പൊന്നാനിയിലെ ഇൗ വെളിച്ചമാണ് തുടർ പോരാട്ടങ്ങളുടെ ഉൗർജം.
Show Full Article
TAGS:LOCAL NEWS 
Next Story