Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാലയിൽ...

മലയാള സർവകലാശാലയിൽ എം.എ പ്രവേശനം ഇന്നുമുതൽ

text_fields
bookmark_border
തിരൂർ: മലയാള സർവകലാശാല വിവിധ എം.എ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.malayalamuniversity.edu.in എന്ന വെബ്സൈറ്റിൽ പട്ടിക ലഭിക്കും. വിദ്യാർഥി പ്രവേശനം ചൊവ്വാഴ്ച ആരംഭിക്കും. ആദ്യഘട്ട അലോട്ട്മ​െൻറിൽ ഉൾപ്പെട്ട വിദ്യാർഥികൾ എട്ടിനകം പ്രവേശനം നേടണം. രണ്ടാംഘട്ട പ്രവേശനം ഒമ്പത് മുതൽ 14 വരെ നടക്കും. 17ന് ഒന്നാവർഷ ക്ലാസുകൾ ആരംഭിക്കും. പൊതുവിഭാഗത്തിന് സുരക്ഷനിക്ഷേപം ഉൾപ്പെടെ 3,000 രൂപയും എസ്.സി, എസ്.ടി, എസ്.ഇ.ബി.സി വിഭാഗത്തിന് 1,300 രൂപയുമാണ് ഫീസ്. ഡബിറ്റ് കാർഡ് മുഖേനയും ഫീസ് അടക്കാം. ബിരുദ സർട്ടിഫിക്കറ്റി​െൻറയും മാർക്ക് ലിസ്റ്റി​െൻറയും അസ്സൽ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡി​െൻറ കോപ്പി, രണ്ട് ഫോട്ടോ, ബാങ്ക് പാസ്ബുക്കി​െൻറ കോപ്പി എന്നിവയും പ്രവേശനസമയത്ത് ഹാജരാക്കണം. സംവരണ സീറ്റിൽ പ്രവേശനം നേടുന്നവർ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. ഫോൺ: 0494 2631230.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story