Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏറനാട് താലൂക്ക്...

ഏറനാട് താലൂക്ക് ഒാഫിസിൽ ഇന്ന്​ മുതൽ പഞ്ചിങ്

text_fields
bookmark_border
മഞ്ചേരി: സർക്കാർ ഒാഫിസുകൾ പഞ്ചിങ് സംവിധാനത്തിലേക്ക് മാറണമെന്ന് മുറവിളി നടക്കുന്നതിനിടെ സർക്കാർ ഫണ്ട് കാര്യമായി വിനിയോഗിക്കാതെ ഏനാട് താലൂക്ക് ഒാഫിസ് ചൊവ്വാഴ്ച മുതൽ പഞ്ചിങ്ങിലേക്ക് മാറുന്നു. ഒാഫിസർമാരും ജീവനക്കാരുമടക്കം 60 പേർ ജോലി ചെയ്യുന്ന ഇവിടെ രാവിലെയും വൈകീട്ടും പഞ്ചിങ് ഏർപ്പെടുത്തി. രാവിലെ 10.10നും വൈകീട്ട് 4.50നും പഞ്ചിങ് തുടങ്ങും. ജീവനക്കാർക്ക് കോഡ് നമ്പർ ഏർപ്പെടുത്തി. നിശ്ചിതസമയത്തിന് ശേഷം ഒാഫിസിൽ എത്തിയാൽ ലീവ് മാർക്ക് ചെയ്യും. വൈകീട്ട് മടങ്ങുമ്പോൾ നിശ്ചിത സമയത്തിന് പഞ്ചിങ് നടത്തിയില്ലെങ്കിലും അക്കാര്യം രേഖപ്പെടുത്തും. 23 വില്ലേജുകളുള്ള ഏറനാട് താലൂക്കിൽ കാവനൂരിൽ മാത്രമാണ് ഒാൺലൈൻ സാമ്പത്തിക ഇടപാടും ഒാഫിസിൽ എത്തുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. സെൻട്രലൈസ്ഡ് എ.സിയും തയാറാണ്. ഏറനാട് മണ്ഡലത്തിൽ ഒരു വില്ലേജിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഇത്തരത്തിൽ ആധുനികവത്കരിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതിയുണ്ട്. ജില്ലയിൽ താലൂക്ക് ഒാഫിസുകളിൽ എവിടെയും ഇതിനകം പഞ്ചിങ് സംവിധാനം തുടങ്ങിയിട്ടില്ല. പഞ്ചിങ് നടത്തി പിന്നീട് സീറ്റിൽ ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് തഹസിൽദാർ പറഞ്ഞു. സ്പോൺസർഷിപ്പിലൂടെയാണ് സംവിധാനം ഒരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story