Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:35 AM GMT Updated On
date_range 1 Aug 2017 8:35 AM GMTബൈക്ക് മോഷണം; രണ്ട് വിദ്യാർഥികൾ പിടിയിൽ
text_fieldsbookmark_border
വാഴക്കാട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ വാഴക്കാട് പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലർച്ച കാരാട് അങ്ങാടിയിൽ നടത്തിയ രാത്രികാല പേട്രാളിങ്ങിനിടെയാണ് പ്രതികൾ വലയിലായത്. തേഞ്ഞിപ്പലം ദേവതിയാൽ സ്വദേശികളായ സുഭാഷ് (19), സുമേഷ് (18) എന്നിവരാണ് പിടിയിലായത്. പരിശോധനക്കിടെ ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്ന ഇവരെ വഴക്കാട് എസ്.ഐ വിജയരാജനും സംഘവുമാണ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഓടിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മുഖ്യ സൂത്രധാരൻ മുങ്ങി. ഇയാൾക്കുവേണ്ടി തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് മലപ്പുറം ഒന്നാം ക്ലാസ് മജിസ്േട്രറ്റ് മുമ്പാകെ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story