Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ദിരാഗാന്ധി...

ഇന്ദിരാഗാന്ധി ജന്മശതാബ്​ദി കുടുംബസംഗമം

text_fields
bookmark_border
കൊണ്ടോട്ടി: മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം െചയ്തു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, പി. ഉബൈദുല്ല എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരുന്നു. മണ്ഡലം പ്രസിഡൻറ് ആനത്താൻ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് കുഞ്ഞി, വി. ബാബുരാജ്, അസീസ് ചീരാൻതൊടി, പി.പി. ഹംസ, സമദ് മങ്കട, സക്കീർ പുല്ലാര, അഡ്വ. ബീന ജോസഫ്, മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അഡ്വ. ഫാത്തിമ റോസ്ന, ബ്ലോക്ക് പ്രസിഡൻറ് സത്യൻ പൂക്കോട്ടൂർ, ബി. കുഞ്ഞയമുട്ടി ഹാജി, ടി.പി. യൂസുഫ്, ആനത്താൻ അബ്ദുസ്സലാം, പി. ഫഖ്റുദ്ദീൻ ഹാജി, രാമൻ പുൽപ്പറ്റ, സി.കെ. നിസാർ, ആനത്താൻ അജ്മൽ, ടി.പി. സലീം, കെ.കെ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. വിളയിൽ ലഹരി വിമുക്ത ഗ്രാമം കൊണ്ടോട്ടി: ലഹരി വസ്തുക്കളുടെ ഉപയോഗം ചെറുക്കുന്നതി​െൻറ ഭാഗമായി വിളയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയിലിനെ ലഹരിവിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ പ്രദേശത്തെ മുഴുവൻ വ്യാപാരികളുടെയും സഹകരണത്തോടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന പൂർണമായി നിർത്തും. ലഹരിക്ക് അടിമപ്പെട്ടവർക്ക് ആവശ്യമായ കൗൺസലിങ്, എല്ലാ വീടുകളിലും ലഘുരേഖ വിതരണം തുടങ്ങിയവ നടപ്പാക്കും. ലഹരി വിരുദ്ധ വിളബര റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. യോഗത്തിൽ പഞ്ചായത്തംഗം കെ.എൻ. ബഷീർ അധ്യക്ഷത വഹിച്ചു. മുതുവല്ലൂർ പഞ്ചായത്ത്‌ പരിരക്ഷ കോഓഡിനേറ്റർ കെ.കെ. മുനീർ മാസ്റ്റർ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. കരിപ്പൂർ എസ്.െഎ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ശിഹാബ് പ്രതിജ്ഞ ചോല്ലിക്കൊടുത്തു. ഇ.ടി. ബഷീർ വിളയിൽ, അബ്ദുൽ ബാരി, വി.സി. സമദ്, മൂസക്കുട്ടി, എൻ.വി. നാസർ, സെയ്തലവി എടക്കാടൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപക നിയമനം കൊണ്ടോട്ടി: കരിപ്പൂർ ജി.എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.എയുടെ താൽക്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 10ന് കൂടിക്കാഴ്ച നടത്തുെമന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story