Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:32 AM GMT Updated On
date_range 1 Aug 2017 8:32 AM GMTടി.ജെ. മാർട്ടിൻ ഇന്ന് വിരമിക്കും
text_fieldsbookmark_border
തേഞ്ഞിപ്പലം: മൂന്ന് ദശാബ്ദക്കാലത്തെ സേവനത്തിനു ശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഹയർ േഗ്രഡ് അസിസ്റ്റൻറ് രജിസ്ട്രാർ ടി.ജെ. മാർട്ടിൻ വിരമിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫോറം പ്രസിഡൻറും സ്ഥാപകനുമാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർമാരായിരുന്ന ടോം ജോസ് ഐ.എ.എസിെൻറയും ഡോ. എം. അബ്ദുൽ സലാമിെൻറയും പഴ്സണൽ സ്റ്റാഫിൽ അസിസ്റ്റൻറ് രജിസ്ട്രാറായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർ ഫോർ ക്രിസ്റ്റ്യൻ സ്റ്റഡീസ് ഗവേണിങ് ബോഡി അംഗമായിരുന്നു. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ, കേരള കാത്തലിക് കൗൺസിൽ, താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ എന്നിവയിൽ അംഗമായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'ഈസ്റ്റേൺ ജേർണൽ ഫോർ ഡയലോഗ് ആൻഡ് കൾച്ചർ' എന്ന അന്തർദേശീയ ജേർണലിെൻറ മാനേജിങ് എഡിറ്റർ കൂടിയാണ് അദ്ദേഹം. എറണാകുളം ജില്ലയിൽ നോർത്ത് കുത്തിയതോട് തച്ചിൽ കുടുംബാംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story