Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടിയാൽകുന്ന് ക്രഷർ:...

കൊടിയാൽകുന്ന് ക്രഷർ: പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം

text_fields
bookmark_border
ശാന്തപുരം: ജനസാന്ദ്ര പ്രദേശമായ മുള്ള്യാകുർശ്ശി -വലമ്പൂർ ഭാഗത്തെ കൊട്ടിയാൽകുന്നിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ ക്രഷർ-ക്വാറി യൂനിറ്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് സോളിഡാരിറ്റി ശാന്തപുരം ഏരിയ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽേവ പാത, ചോലകൾ, തോടുകൾ തുടങ്ങി പലതിനും ഭീഷണിയാകുന്ന ഈ സംരംഭത്തിൽനിന്ന് ഉത്തരവാദപ്പെട്ടവർ പിന്തിരിയണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് ബാസിം ശാന്തപുരം, െക. അബൂബക്കർ, കെ.വി. ശമീം അലി, കെ.പി. ലത്തീഫ്, കെ.പി. സിയാദ് എന്നിവർ സംസാരിച്ചു. ലൈഫ് ഭവനപദ്ധതി: കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കീഴാറ്റൂർ: ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഒാഫിസിലും പഞ്ചായത്തിലെ വിവിധ ഒാഫിസുകളിലും പരിശോധിക്കാം. ആക്ഷേപമുള്ളവർ ആഗസ്റ്റ് ഒന്ന് മുതൽ 10 വരെ തീയതികളിൽ പഞ്ചായത്ത് ഒാഫിസിൽ അപേക്ഷ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story