Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:29 AM GMT Updated On
date_range 1 Aug 2017 8:29 AM GMTസ്മാര്‍ട്ട് ക്ലാസ്റൂമും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പട്ടിക്കാട്: തച്ചിങ്ങനാടം കൃഷ്ണ യു.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിെൻറയും ലൈബ്രറിയുടെയും ഉദ്ഘാടനം അഡ്വ. എം. ഉമ്മര്‍ എം.എൽ.എ നിര്‍വഹിച്ചു. ഡോക്ടറേറ്റ് നേടിയ സ്കൂളിലെ പൂര്‍വ വിദ്യാർഥികളായ ദീപ, സക്കീര്‍ ഹുസൈൻ, നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ മികച്ച റാങ്ക് നേടിയ റിഷാന പര്വീൻ, എം.എസ്.സി ബയോ ടെക്നോളജിയില്‍ ഒന്നാംറാങ്ക് നേടിയ ഹരിത കൃഷ്ണ, സംസ്ഥാനതലത്തില്‍ മികച്ച എൻ.എസ്.എസ് വളൻറിയറായി െതരഞ്ഞെടുത്ത പി.കെ. അജ്മല്‍ തുടങ്ങിയവരെ ആദരിച്ചു. പത്താം തരത്തിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ കൃഷ്ണ യു.പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ് നേടിയവര്‍ക്കും ഉപഹാരം നല്കി. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി അധ്യക്ഷത വഹിച്ചു. മേലാറ്റൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ.ടി. സുലൈഖ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. മുഹമ്മദ്, സ്കൂള്‍ മാനേജര്‍ വി. ബിജുമോന്, കീഴാറ്റൂര്‍ പഞ്ചായത്ത് അംഗങ്ങളായ പി. ഇന്ദിര, കെ. നിസാര്‍, പി.ടി.എ പ്രസിഡൻറ് എ.എം. ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പടംg/mon/mc/kizhatur krishna up school തച്ചിങ്ങനാടം കൃഷ്ണ യു.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story