Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക് സ്കൂൾ...

ഹൈടെക് സ്കൂൾ പദ്ധതിക്ക് സഹായവുമായി പൂർവ വിദ്യാർഥികൾ

text_fields
bookmark_border
കരുവാരകുണ്ട്: ജനകീയ പിന്തുണയോടെ നടക്കുന്ന കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് വിദ്യാലയ പദ്ധതിക്ക് കൈത്താങ്ങുമായി പൂർവ വിദ്യാർഥി കൂട്ടായ്മകൾ. 1989-90 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളാണ് തിങ്കളാഴ്ച പദ്ധതിയിലേക്ക് സഹായക്കൈനീട്ടവുമായെത്തിയത്. ഒരു ക്ലാസ്മുറി ഹൈടെക് ആക്കാനുള്ള തുക ഇവർ കൈമാറി. പി.ടി.എ പ്രസിഡൻറ് ഇ.ബി. ഗോപാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.കെ. ഉമർ, പ്രധാനാധ്യാപകൻ ടി. രാജേന്ദ്രൻ, എ. അപ്പുണ്ണി, വി.പി. അബൂബക്കർ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, ലത്തീഫ്, പയസ് ജോൺ, ഹബീബ്, പി.കെ. നൂറുദ്ദീൻ, സൈനുദ്ദീൻ, റംലത്ത്, ടി.എച്ച്. ലൈല, അജയൻ, സലീം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story