Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 3:09 PM GMT Updated On
date_range 2017-04-25T20:39:30+05:30ജമാഅത്തെ ഇസ്ലാമി ശരീഅത്ത് പ്രചാരണം തുടങ്ങി
text_fieldsലപ്പുറം: ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’ പ്രമേയവുമായി ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തിൽ നടത്തുന്ന പ്രചാരണത്തിെൻറ ജില്ലതല ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ല പ്രസിഡൻറ് എം.സി. നസീറിൽനിന്ന് കാമ്പയിൻ കിറ്റ് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് പി.കെ. ഹബീബ് ജഹാൻ എന്നിവർ പെങ്കടുത്തു. ഏപ്രിൽ 23 മുതൽ മേയ് ഏഴുവരെയാണ് പ്രചാരണം. ഏപ്രിൽ 30ന് മലപ്പുറത്ത് പ്രമുഖ വനിതകൾ പങ്കെടുക്കുന്ന സംസ്ഥാന വനിത സെമിനാർ നടക്കും. സാമൂഹിക പ്രവർത്തകർ, ഫാമിലി കൗൺസിലർമാർ, അഭിഭാഷകർ എന്നിവരുടെ സംഗമങ്ങൾ, മുസ്ലിം സംഘടന നേതാക്കളുടെ ജാഗരണ സദസ്സുകൾ, സൗഹൃദ സംഗമങ്ങൾ, ജില്ലയിൽ 30 കേന്ദ്രങ്ങളിൽ കുടുംബ ചർച്ച സംഗമങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. വിവാഹം, ദാമ്പത്യം, ബഹുഭാര്യത്വം, സ്ത്രീ പുരുഷ ബന്ധം, ഏകസിവിൽകോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളിൽ സൂക്ഷ്മ ചർച്ച ക്യാമ്പുകളും സംഘടിപ്പിക്കുന്നുെണ്ടന്ന് ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ വ്യക്തമാക്കി.
Next Story