Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ​ടു​വി​ൽ ആ​...

ഒ​ടു​വി​ൽ ആ​ ​ചോ​ർ​ച്ച​ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്തി

text_fields
bookmark_border
മലപ്പുറം: നഗരത്തിെൻറ ഹൃദയഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിന് ഒടുവിൽ പരിഹാരമായി. റോഡ് വെട്ടിപ്പൊളിച്ച് ചോർച്ചയുള്ള പൈപ്പ് അടച്ചു. സംസ്ഥാന പാതയിൽ ടൗൺഹാളിന് മുന്നിലായിരുന്നു ദിവസങ്ങളായി കുടിവെള്ളം പാഴായിരുന്നത്. ചോർച്ച തടയാൻ കഴിഞ്ഞദിവസങ്ങളിൽ റോഡിെൻറ പലഭാഗത്തായി കുഴിച്ചുനോക്കിയെങ്കിലും വെള്ളം എവിടെനിന്ന് വരുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച കരാറുകാർ പ്രസ്ക്ലബിന് മുന്നിൽ കുഴിച്ചുനോക്കി ചോർച്ചയുള്ള പൈപ്പ് കണ്ടെത്തുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. ഉച്ചക്കുശേഷം കോട്ടപ്പടി ഭാഗത്തേക്ക് പമ്പിങ് നടത്തുേമ്പാഴായിരുന്നു ഇവിടെ വെള്ളം ചോർന്നിരുന്നത്. കോട്ടക്കുന്നിലെ ജലംസംഭരണിയിൽനിന്നാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതുകൂടാതെ കഴിഞ്ഞദിവസം മുണ്ടുപറമ്പ് ഭാഗത്ത് പൈപ്പ് പൊട്ടിയുണ്ടായ ചോർച്ചയും കരാറുകാർ പരിഹരിച്ചു. വേനലിൽ കുടിവെള്ളത്തിനായി ജനം നെേട്ടാട്ടമോടുേമ്പാൾ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് അധികൃതർക്ക് തലവേദനയാകുന്നുണ്ട്. നഗരത്തിൽ ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story