Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2016 1:14 PM GMT Updated On
date_range 2016-08-17T18:44:32+05:30മാലിന്യമില്ലാ മലപ്പുറം: ശുചിത്വ സന്ദേശ കലണ്ടര്‍ വിതരണം ചെയ്തു
text_fieldsമലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണവും ശുചീകരണവും നടത്തിയ നഗരസഭയിലെ വാര്‍ഡുകളില്‍ ശുചിത്വ കമ്മിറ്റിയുടെ മറ്റൊരു സംരംഭം. വീടും പരിസരവും പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കി നിലനിര്‍ത്തുന്നതിന് വിവിധ നിര്‍ദേശങ്ങളടങ്ങിയ കലണ്ടര്‍ മൂന്നാംപടി, കരുവാള, കാവുങ്ങല്‍, ചെറാട്ടുകുഴി വാര്‍ഡ് നിവാസികള്‍ക്ക് ഞായറാഴ്ച വിതരണം ചെയ്തു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ സംരക്ഷിക്കണമെന്നാണ് പ്രധാന നിര്‍ദേശം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വം പാലിക്കണമെന്നും കലണ്ടര്‍ ഉണര്‍ത്തുന്നു. വാര്‍ഡുകളെ വിവിധ ക്ളസ്റ്റര്‍ ആക്കി തിരിച്ച്, വീട്ടില്‍ സൂക്ഷിക്കുന്ന പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിക്കും. കലണ്ടര്‍ പ്രകാശനം ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, കെ.വി. ശശികുമാര്‍, കെ.പി. പാര്‍വതിക്കുട്ടി, കല്ലിടുമ്പില്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.
Next Story