കുഞ്ഞാവ ഇനിയും പാടും... ഹാർമോണിയം ഈണമീട്ടും

09:22 AM
23/06/2020
singer-moideen
ഹാർമോണിയം തിരികെ ലഭിച്ച സന്തോഷത്തിൽ, കുന്ദമംഗലത്തെ സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ കുഞ്ഞാവ പാടുന്നു

കു​ന്ദ​മം​ഗ​ലം: മൊ​യ്തീ​ൻ എ​ന്ന കു​ഞ്ഞാ​വ ഇ​നി​യും പാ​ടും. അ​ന്ധ​നാ​യ ഇ​ദ്ദേ​ഹം സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ ഹാ​ർ​മോ​ണി​യം നീ​ട്ടി വാ​യി​ച്ച് മാ​ർ​ക്ക​റ്റു​ക​ളി​ലും ബ​സ്​​സ്​​റ്റാ​ൻ​ഡ​ു​ക​ളി​ലും പാ​ട്ട് തു​ട​രും. തെ​രു​വു​ഗാ​യ​ക​ൻ ത​​​​െൻറ ജീ​വ​നോ​പാ​ധി​യാ​യ ഹാ​ർ​മോ​ണി​യം വി​റ്റ് മ​രു​ന്ന് വാ​ങ്ങി​യ ക​ഥ​യ​റി​ഞ്ഞ കു​ന്ദ​മം​ഗ​ല​ത്തെ ഒ​രു​കൂ​ട്ടം മ​നു​ഷ്യ സ്നേ​ഹി​ക​ളാ​ണ് കു​ഞ്ഞാ​വ​യെ വീ​ണ്ടും പാ​ട്ടി​​​​െൻറ ലോ​ക​ത്തേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത്.

വി​റ്റ ഹാ​ർ​മോ​ണി​യം തി​രി​കെ വാ​ങ്ങി കു​ഞ്ഞാ​വ​യു​ടെ വീ​ട്ടി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. കു​ന്ദ​മം​ഗ​ലം ആ​ന​പ്പാ​റ എ​ട​വ​ല​ത്ത്ക​ണ്ടി കോ​ള​നി​യി​ലെ കു​ഞ്ഞാ​വ ജീ​വി​ക്കു​ന്ന​ത് പാ​ട്ടു​പാ​ടി​യാ​ണ്. അ​ന്ധ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ലോ​ക്ഡൗ​ൺ​കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​നാ​കാ​തെ​യാ​ണ് മ​രു​ന്ന് വാ​ങ്ങാ​ൻ ഹാ​ർ​മോ​ണി​യം വി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. കു​ന്ദ​മം​ഗ​ല​ത്തെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ ഇ​ത​റി​ഞ്ഞ് സ​ഹാ​യ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

തെ​രു​വോ​രം ട്ര​സ്​​റ്റി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ നൗ​ഷാ​ദ് തെ​ക്കെ​യി​ലും നി​ഖി​ല​യു​മാ​ണ് ഹാ​ർ​മോ​ണി​യം തി​രി​കെ വാ​ങ്ങി ന​ൽ​കി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ കു​ഞ്ഞാ​വ​ക്ക് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ പ​ന്തീ​ർ​പാ​ടം കാ​യ​ക്ക​ൽ അ​ഷ്റ​ഫ് ഒ​രു വ​ർ​ഷ​ക്കാ​ലം മ​രു​ന്ന് വാ​ങ്ങി ന​ൽ​കും. വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് പാ​ല​ക്ക​ൽ ഗ്രൂ​പ്പി​ലെ ശി​ഹാ​ബ് പാ​ല​ക്ക​ൽ ന​ൽ​കും.

കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഫാ​ൽ​ക്ക​ൺ ഗ്രൂ​പ്പ് ടി.​വി.​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ന്ദ​മം​ഗ​ലം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ജൗ​ഹ​ർ ഭൂ​പ​തി സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കും. പ്രാ​ദേ​ശി​ക ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ൻ എം.​സി​ബ്ഗ​ത്തു​ല്ല​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഇ.​പി.​അ​ൻ​വ​ർ സാ​ദ​ത്തും സ​ന്തോ​ഷ​മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​ക​ളാ​യി. ന​ട​ൻ വി​നോ​ദ് കോ​വൂ​രും സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു.

Loading...
COMMENTS