Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMTയു.ഡി.എഫ് ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
text_fieldsbookmark_border
കോഴിക്കോട്: യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. സെന്‍സസിനൊപ്പം ദേശീയ ജനസംഖ്യ കണക്കെടുപ്പിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന് കാണിച്ച് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവിൻെറ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്. രാത്രി 9.30ഓടെ ബീച്ചില്‍വെച്ച് പ്രവര്‍ത്തകര്‍ ഉത്തരവിൻെറ കോപ്പി കത്തിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, എം.കെ ഹംസ, പി.വി. ബിനീഷ് കുമാര്‍, രമേഷ് നമ്പിയത്ത്, സമീജ് പാറോപ്പടി, കെ.മുഹമ്മദലി, ബേപ്പൂര്‍ രാധാകൃഷ്ണന്, മജീദ് കുനിയില്‍, ഷാജിര്‍ അറഫാത്ത്, എം. അഹമ്മദ്കോയ, അഡ്വ. വി.ടി. നിഹാല്‍, മനക്കല് ശശി, കണ്ടിയില്‍ ഗംഗാധരന്, സിദ്ദീഖ് മായനാട്, ഉമ്മര്‍ കുനിയില്‍, സി.പി സലിം, ആര്. ഷഹീന്, റമീസ് എന്നിവർ നേതൃത്വം നല്കി. photo-BK50
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story