Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയിരങ്ങൾ സാക്ഷി;...

ആയിരങ്ങൾ സാക്ഷി; അഫ്നാന് കണ്ണീരോടെ വിട

text_fields
bookmark_border
ആയിരങ്ങൾ സാക്ഷി; അഫ്നാന് കണ്ണീരോടെ വിട
cancel
കുറ്റ്യാടി: പലേരി പാറക്കടവിൽ ബൈക്കപകടത്തിൽ മരിച്ച വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി പാറക്കടവ് മലയ​െൻറകണ്ടിയിൽ അബ്ദുറഹീമി​െൻറ മകൻ അഫ്നാൻ അഫ്റക്ക് (16) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം എത്തിച്ച മൃതദേഹം വടക്കുമ്പാട് എച്ച്.എസ്.എസിൽ പൊതുദർശനത്തിന് വെച്ചു. വിദ്യാർഥികളും അധ്യാപകരും അടക്കം വൻ ജനാവലി അന്തിമോപചാരം അർപ്പിച്ചു. പാറക്കടവ് മദ്റസയിലും വീട്ടിലും പൊതു ദർശനത്തിന് വെച്ചപ്പോൾ ഒരു നോക്കുകാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന ഖബറടക്കത്തിൽ നിരവധിയാളുകൾ സാക്ഷിയായി. വ്യാഴാഴ്ച രാത്രി കുറ്റ്യാടിയിലെ ട്യൂഷൻ സ​െൻററിൽനിന്ന് ക്ലാസ് കഴിഞ്ഞ് മൂവർ സംഘം ബൈക്കിൽ വരുമ്പോൾ പാറക്കടവ് ജുമാമസ്ജിദിന് സമീപമാണ് അപകടം. കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് മൂവരെയും കൊണ്ട് പൂർണമായും ബസിനടിയിൽ കയറിയിരുന്നു. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ വഴിമധ്യേയാണ് അഫ്നാൻ മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു. പരിക്കേറ്റ റിസ്വാൻ പാലേരി, മുഹമ്മദ് കാഞ്ഞിരോളി എന്നിവർ ആശുപത്രി വിട്ടു. മരണത്തിൽ അനുശോചിച്ച് വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ, പാലേരി അൽമദ്റസത്തുൽ ഇസ്ലാമിയ എന്നിവക്ക് അവധി നൽകി. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുൽഹമീദ്, ജില്ല സെക്രട്ടറി മുസ്തഫ പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story