Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആര്‍ട്‌സ് ഫെസ്​റ്റും...

ആര്‍ട്‌സ് ഫെസ്​റ്റും യൂനിയന്‍ ഉദ്ഘാടനവും

text_fields
bookmark_border
പേരാമ്പ്ര: ഗവ: ഐ.ടി.ഐയില്‍ യൂനിയന്‍ ആര്‍ട്‌സ്‌ ഫെസ്റ്റ് നടത്തി. യൂനിയന്‍ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിലും ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം രനീഷ് രവീന്ദ്രനും നിര്‍വഹിച്ചു. ചെയര്‍പേഴ്‌സൻ അഞ്ജു കെ. അശോക് അധ്യക്ഷത വഹിച്ചു. ജില്ല ബോഡി ബില്‍ഡിങ്ങില്‍ മൂന്നാം സ്ഥാനം നേടിയ പേരാമ്പ്ര ഐ.ടി.ഐയിലെ സീനിയര്‍ ക്ലര്‍ക്ക് ടി.ബി. ബിജുവിനെയും ഒരു മഴയില്‍ ആല്‍ബത്തി​െൻറ സംവിധായകനായ സത്യന്‍ മുതുകാടിനെയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീന പുരുഷു, ജയേഷ് മുതുകാട്, പി.ടി.എ പ്രസിഡൻറ് രാജീവന്‍ കോഴിപ്പള്ളി, കൊയിലാണ്ടി ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ ടി.കെ. സുമതി, പി.സി. സുരാജന്‍ എന്നിവര്‍ സംസാരിച്ചു. കൾചറല്‍ അഫയേഴ്‌സ് സെക്രട്ടറി എൻ.പി. അഹന സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.സി. അഭിരാം നന്ദിയും പറഞ്ഞു. കലാമത്സരങ്ങളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story