Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.കെ.എം. കോയയെ...

ടി.കെ.എം. കോയയെ ജന്മനാട് അനുസ്മരിച്ചു.

text_fields
bookmark_border
കടലുണ്ടി : ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ സേവനം നടത്തിയ ചാലിയത്തെ ടി.കെ.എം. കോയ എന്ന ഹൈദരാബാദ് ബാവുക്കയെ ജന്മനാട് അനുസ്മരിച്ചു. പാവപ്പെട്ടവർക്കും പൊതുസമൂഹത്തിനും അദ്ദേഹം ചെയ്ത സഹായങ്ങൾ കടലുണ്ടി ഹോപ്ഷോർ സ്പെഷൽ സ്കൂളിൽ നടന്ന യോഗം ഓർത്തെടുത്തു. ഹോപ്ഷോർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. അനിൽ മാരാത്ത്, ബാദുഷ കടലുണ്ടി, സി.സി. ബാവ, നജുമുൽ മേലത്ത്, എ.അബ്ദുറഹിമാൻ, കാക്കാത്തിരുത്തി ബാലകൃഷ്ണൻ, അണ്ടിപ്പറ്റ് ബാബു, കെ.ഉദയകുമാർ, കെ.പി. അഷ്റഫ്, എം.സി. നാസർ, എന്നിവർ സംസാരിച്ചു. ഐക്യരാഷ്ട്രസഭ ആസ്ഥാനമായ ജനീവയിൽനിന്ന് മുരളി തുമ്മാരക്കുടി അയച്ച അനുശോചന സന്ദേശം യോഗത്തിൽ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story