Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിതകേരളം രണ്ടാം...

ഹരിതകേരളം രണ്ടാം വാർഷികം: പൂനൂർ പുഴയോരം ശുചീകരിച്ചു

text_fields
bookmark_border
കൊടുവള്ളി: ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മാലിന്യമുക്ത കൊടുവള്ളി പദ്ധതിയുടെ ഭാഗമായി പൂനൂർ പുഴയുടെ പരിസരം ശുചീകരിച്ചു. കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളും കൊടുവള്ളി നഗരസഭയും സംയുക്തമായാണ് ശുചീകരിച്ചത്. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി അങ്ങാടിയിലെ അജൈവ മാലിന്യങ്ങളും നീക്കി. പരിപാടിക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ ഖാദർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. മുനീർ, കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story