Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 11:32 PM GMT Updated On
date_range 2018-12-09T05:02:59+05:30കുട്ടികളുടെ ജാഗ്രത സേനയുമായി പുതുപ്പാടി കുടുംബശ്രീ
text_fieldsഈങ്ങാപ്പുഴ: പ്രകൃതി ദുരന്തങ്ങളെയും മനുഷ്യനിർമിത ദുരന്തങ്ങളെയും നേരിടാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പുതുപ്പാടി കുടുംബശ്രീ സി.ഡി.എസ് തയാറെടുക്കുന്നു. ഓരോ എ.ഡി.എസിലും മുഴുവൻ ബാലസഭ കുട്ടികൾക്കും പരിശീലനം നൽകിയാണ് 10 മുതൽ 15 വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ബാലജാഗ്രത സേന രൂപവത്കരിക്കുന്നത്. ദുരന്ത മേഖലയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പരിശീലനം നൽകും. ദുരന്തമുണ്ടായാൽ പെട്ടെന്ന് സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങൾ, പ്രഥമ ശുശ്രൂഷ, ഫയർഫോഴ്‌സ്, പൊലീസ് പ്രവർത്തനം, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, വെള്ളത്തിൽ മുങ്ങിേപ്പായാൽ എന്താണ് ചെയ്യുക തുടങ്ങിയവ സംബന്ധിച്ചും ആരോഗ്യ ശുചിത്വ മേഖലയിൽ ചെയ്യേണ്ട പ്രവർത്തനം, വിവിധ പ്രകൃതി ദുരന്തങ്ങൾ, മനുഷ്യ നിർമിത ദുരന്തം ഏതൊക്കെയാണെന്നുമാണ് പരിശീലനം. വാർഡിലെ മുഴുവൻ ബാലസഭ കുട്ടികൾക്കും പരിശീലനം നൽകുകയും അതിൽനിന്നും 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽനിന്നും 10 മുതൽ 15 വരെ കുട്ടികളെ തിരഞ്ഞെടുത്താണ് ജാഗ്രത സേന പ്രവർത്തനം ഏകോപിപ്പിക്കുക. അതിെൻറ ആദ്യഘട്ടമായി പഞ്ചായത്തിലെ മുഴുവൻ സി.ഡി.എസ് മെംബർമാർക്കും എ.ഡി.എസിൽ ബാലസഭ ചുമതലയുള്ള അംഗത്തിനും രണ്ടുദിവസത്തെ പരിശീലനം നൽകി. പുതുപ്പാടി സി.ഡി.എസിൽ നടന്ന പരിശീലന പരിപാടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഷീബ സജി, ഉപസമിതി കൺവീനർ ഗീത ഗോപാലൻ, ബാലസഭ കൺവീനർ ശ്രീജ ബിജു എന്നിവർ സംസാരിച്ചു. ശ്രീനി ഉണ്ണികുളം, സത്യ എന്നിവർ പരിശീലനം നൽകി.
Next Story