കടകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന: 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

05:01 AM
12/07/2019
നാദാപുരം: കല്ലാച്ചി ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി മിന്നൽ പരിശോധന നടത്തി. 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഹോട്ടൽ, ബേക്കറി, കൂൾബാർ, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉഷസ് ഹോട്ടൽ, വനിത ഹോട്ടൽ എന്നിവക്ക് 1500 രൂപ പിഴ ചുമത്തി. പുകയില നിരോധന നിയമം പ്രകാരം ഒമ്പതു സ്ഥാപനങ്ങൾക്ക് 1800 രൂപ പിഴ ചുമത്തി. അറവു മാലിന്യം തള്ളിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച രണ്ട് ഇറച്ചിക്കടകൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടിയിരുന്നു. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി കെ.എസ്. ജോസ്മോൻ അറിയിച്ചു. പരിശോധനയിൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. പ്രേമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. പ്രസാദ്, കെ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.
Loading...
COMMENTS