കാറ്റിൽ മരങ്ങൾ മുറിഞ്ഞുവീണ് വീടിന് നാശനഷ്​ടം

05:01 AM
12/07/2019
ബാലുശ്ശേരി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ്, കമുക്, മാവ് എന്നിവ വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ, പൂക്കാട് രാജേന്ദ്രൻെറ വള്ളിക്കാടൻ കണ്ടിയിലെ വീടിനു മുകളിലേക്കാണ് മരങ്ങൾ വീണത്. മരങ്ങൾവീണ് വീടിൻെറ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശിവപുരം വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Loading...
COMMENTS