കാവിലുമ്പാറ വില്ലേജ് ഓഫിസിൽ ക്വാട്ടേഴ്സ് തുറന്നു

05:01 AM
12/07/2019
കുറ്റ്യാടി: റവന്യൂ വകുപ്പ് കാവിലുമ്പാറ വില്ലേജ് ഓഫിസിനോട് അനുബന്ധിച്ച് 21 ലക്ഷം രൂപ ചെലവിൽ നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നാല് ജീവനക്കാർക്ക് താമസിക്കാവുന്ന കെട്ടിടമാണ് നിർമിച്ചത്. പ്രകൃതിദുരന്തങ്ങൾ സംഭവിക്കാറുള്ള മലയോര മേഖലയിൽ റവന്യൂ ജീവനക്കാർക്ക് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ താമസ സൗകര്യം ഒരുക്കുക വഴി എളുപ്പം സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നവീകരിച്ച വില്ലേജ് ഓഫിസിൻെറയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ്‌, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ്, വടകര തഹസിൽദാർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കായക്കൊടി വില്ലേജ് ഓഫിസിന് 44 ലക്ഷം കുറ്റ്യാടി: സ്മാർട്ട് വില്ലേജ് ഓഫിസായി പരിഷ്കരിക്കുന്ന കായക്കൊടി വില്ലേജ് ഓഫിസിന് 44 ലക്ഷം രൂപ അനുവദിച്ചതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
Loading...
COMMENTS