അനുശോചനവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു

05:01 AM
11/01/2019
നാദാപുരം: ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പ്രവർത്തകൻ എസ്.കെ. റഫീഖി​െൻറ വിയോഗത്തിൽ ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നാദാപുരം ലീഗ് ഹൗസിൽ അനുശോചനവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. വി.എ. റഹീം അധ്യക്ഷതവഹിച്ച യോഗത്തിൽ മൂസ കൊയമ്പ്രം സ്വാഗതം ആശംസിച്ചു. മേനക്കോത്ത് അഹ്മദ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. പി. ശാദുലി, മുഹമ്മദ് ബംഗ്ലത്ത്, വി.വി മുഹമ്മദലി, ഏരത്ത് അബൂബക്കർ ഹാജി, മജീദ് കയ്തേരി, പി.കെ. ജമാൽ, മുഹമ്മദ് പുറമേരി, സി.പി. സലാം, ഹമീദ്നാമത്ത്, സുബൈർ വെള്ളിയോട്, സി.പി. അശ്റഫ്, കെ.കെ.സി. ജാഫർ എന്നിവർ സംസാരിച്ചു. മൂസ കൊയമ്പ്രം സ്വാഗതവും ഹമീദ് വലിയാണ്ടി നന്ദിയും പറഞ്ഞു.
Loading...
COMMENTS