തുറയൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കൗൺസിൽ

05:01 AM
11/01/2019
മേപ്പയൂർ: മീറ്റ് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറി​െൻറ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം, നിലവിൽ പിന്നാക്ക ന്യൂനപക്ഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക നീതി അട്ടിമറിച്ച് പഴയകാല സവർണ നാടുവാഴിത്തത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമമാണെന്ന് അഭിപ്രായപ്പെട്ടു. പി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച്. അബ്ദുറഹിമാൻ, കെ. കുഞ്ഞലവി, കട്ടിലേരി പോക്കർ ഹാജി, കോവുമ്മൽ മുഹമ്മദലി, യു.സി. ഷംസുദ്ദീൻ, നസീർ പൊടിയാടി, മുനീർ കുളങ്ങര, നൗഷാദ് മനയത്ത്, എന്തം റഫീഖ്, യു.സി. അബ്ദുൽവാഹിദ്, സി.എ. അബൂബക്കർ, യൂസുഫ്, കെ.എം.പി. മൊയ്തീൻ, പി.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഒഴിവു വന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സ്ഥാനത്തേക്ക് യു.സി. ഷംസുദീനെ തെരഞ്ഞെടുത്തു.
Loading...
COMMENTS