Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൂണേരി സബ് രജിസ്ട്രാർ...

തൂണേരി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടവും റോഡും ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പാറക്കടവ്: തൂണേരിയിൽ സബ് രജിസ്ട്രാർ ഓഫിസിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തി​െൻറയും പേരോട്-പാറക്കടവ്-ചെ റ്റക്കണ്ടി റോഡി​െൻറയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന് സ്ഥലം നൽകിയ കെ.ടി.കെ. ഖാലിദിനെ മന്ത്രി ആദരിച്ചു. ഓഫിസി​െൻറ ചരിത്ര അവതരണം കെ.എൻ. സതീഷ് നടത്തി. ജി.എസ്. ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ വളപ്പിൽ കുഞ്ഞമ്മദ്, ടി.കെ. അരവിന്ദാക്ഷൻ, തൊടുവയിൽ മഹമ്മൂദ്, എം. സുമതി, ജില്ല പഞ്ചായത്ത് അംഗം പുന്നക്കൽ അഹമ്മദ്, പി.കെ. ഷൈലജ, ടി.എം. ചന്ദ്രി, സിന്ധു രയരോത്ത്, എം.പി. അനിത, നെല്ലിയേരി ബാലൻ, ആവോലം രാധാകൃഷ്ണൻ, എം.സി. നാരായണൻ നമ്പ്യാർ, രവി വെള്ളൂർ, പി.എം. നാണു, പി.ടി. ബാബു, ടി. നാണു, കെ. നാണു, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story