Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 11:33 PM GMT Updated On
date_range 18 Dec 2018 11:33 PM GMTഫർണിച്ചർ കട കത്തിനശിച്ചു
text_fieldsbookmark_border
എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ ഫർണിച്ചർ കട പൂർണമായും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 12.30ഒാടെയാണ് മഠത്തില്‍ സുരേഷിെൻറ ഉടമസ്ഥതയിലുള്ള കരുമല റേഷന്‍കടയുടെ തൊട്ടടുത്തുള്ള തടി ഉരുപ്പടികൾ വിൽക്കുന്ന കട കത്തിനശിച്ചത്. പ്ലാവ്, ഇൗട്ടി തുടങ്ങിയ മരത്തടികള്‍, നിർമാണത്തിലിരിക്കുന്നതും പണി പൂര്‍ത്തിയായതുമായ വീട്ടുപകരണങ്ങള്‍ എന്നിവയാണ് കത്തിനശിച്ചത്. നൈറ്റ് പട്രോളിങ്ങിലുള്ള ബാലുശ്ശേരി പൊലീസാണ് കടയില്‍നിന്ന് തീപടരുന്നത് കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. മരം ഉരുപ്പടികൾക്ക് മൂന്നു ലക്ഷത്തോളം രൂപയും കെട്ടിടത്തിന് 25,000 രൂപയും നഷ്ടം കണക്കാക്കുന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലീഡിങ് ഫയര്മാന് എം.സി. മനോജ്, ഫയര്മാന്മാരായ സിധീഷ്, നിപിന്‍ദാസ്, ദീപക് ലാല്‍, കെ.കെ. രാജന്, കെ.സി. ചന്ദ്രന്, ഡ്രൈവര്‍ കെ.പി. സത്യന് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story