സാമൂതിരി സ്കൂൾ ഓൺലൈൻ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

10:59 AM
29/06/2020

കോഴിക്കോട്: സാമൂതിരി സ്കൂൾ 2003 ൽ പഠിച്ചിറങ്ങിയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ 17 വർഷങ്ങൾക്ക് ശേഷം ഓൺലൈനിലൂടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള 53 പേരാണ് 17 വർഷങ്ങൾക്ക് ശേഷം ഓൺലൈനിൽ കണ്ടുമുട്ടി സ്നേഹാനുഭാവങ്ങൾ പങ്കുവെച്ചത്. സൗഹൃദം പുതുക്കിയതോടൊപ്പം സാമൂതിരി സ്കൂളിൽ പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നത് ഉൾപ്പടെ സ്കൂളിന്റെ ഉന്നമനത്തിനുള്ള വിവിധ തുടർ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.  

നിലവിലെ ലോകസാഹചര്യങ്ങൾ സൗഹൃദം നിലനിർത്താൻ തടസമാകില്ലെന്നും തുടർന്നും ഇത്തരം സംഗമങ്ങൾ നടത്തും എന്നും മുഖ്യ ഭാരവാഹികളായ ഷബീർ, രാഹുൽ വർമ്മ, രാകിൻ ,അലി ശ്യാം എന്നിവർ അറിയിച്ചു.  വിദ്യാർത്ഥികൾക്ക് അധ്യാപകർ ആശംസയും നേർന്നു. 

Loading...
COMMENTS